ഷാജി കൈലാസിന്റെ നായികയായി ഭാവന; 'ഹണ്ട്' ടീസര്‍ കാണാം
ഹൊറര്‍ ത്രില്ലറാണ് ചിത്രം
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 'സത്യം ഏതാണ്, ഭാവന ഏതാണെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ' എന്ന വാചകത്തോടു കൂടി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഹൊറര്‍ ത്രില്ലറാണ് ചിത്രം. മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. ക്യാംപസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതിഥി രവിയും മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, അനു മോഹന്‍, ചന്ദുനാഥ്, രാഹുല്‍ മാധവ്, നന്ദു ലാല്‍, വിജയകുമാര്‍, ബിജു പപ്പന്‍, കൊല്ലം തുളസി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
നിഖില്‍ ആനന്ദിന്റേതാണ് തിരക്കഥ. കെ.രാധാകൃഷ്ണനാണ് നിര്‍മാണം. ഓഗസ്റ്റ് ഒന്‍പതിനു ചിത്രം തിയറ്ററുകളിലെത്തും.