Webdunia - Bharat's app for daily news and videos

Install App

ഞങ്ങളിനി ഒപ്പമില്ല, ആരാധകരുടെ ഹൃദയം തകർക്കുന്ന പ്രഖ്യാപനവുമായി ബിടിഎസ്

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (13:13 IST)
സംഗീതലോകത്ത് ലോകമെങ്ങും ഒട്ടേറെ ആരാധകരുള്ള പോപ്പ് ബാൻഡാണ് കൊറിയൻ ബാൻഡായ ബിടിഎസ്. കെ-പോപ്പ് എന്ന പുതിയ സംഗീതലോകം ആരാധകർക്ക് മുന്നിൽ തുറന്നിട്ട ബിടിഎസ് സംഘം വേർപിരിയുന്നുവെന്നതാണ് സംഗീതലോകത്ത് നിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത.
 
സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് തന്നെയാണ് ഔദ്യോഗികമായി തങ്ങളുടെ ആരാധകരെ അറിയിച്ചത്.ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റ പ്രഖ്യാപനം.
 
ഓരോരുത്തരുടെയും കഴിവിനെ കൂടുതൽ  ജീവിതത്തിൽ പുതിയ ദിശ കണ്ടെത്താനും താൽക്കാലികമായി ഇടവേള എടുക്കുന്നുവെന്നാണ് ബാൻഡ് ലോകത്തെ അറിയിച്ചിരിക്കുന്നത്.ബിടിഎസ് അംഗമായ ജെ ഹോപ് ആയിരിക്കും ആദ്യ സോളോ സംഗീത പരിപാടിയ്ക്ക് തുടക്കം കുറിക്കുക. പിന്നീട് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ലോകത്തിന് മുന്നിലെത്തും. കുറച്ച് കാലത്തിന് ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും അംഗങ്ങൾ ആരാധകർക്ക് ഉറപ്പ് നൽകുന്നു.
 
അതേസമയം കൊറിയയിലെ നിർബന്ധിത സൈനികസേവനത്തിന് പോകേണ്ടതിനാലാണ് ബിടിഎസ് വേർപിരിയുന്നതെന്ന ചർച്ചകളും വ്യാപകമാണ്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments