Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

30 കോടിയല്ല, മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 18 കോടി !

മോഹൻലാൽ

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഒക്‌ടോബര്‍ 2020 (22:50 IST)
ആക്ഷനും മാസ്സ് ഡയലോഗുകളും കോമഡിയും തുടങ്ങി ഒരു  എന്റര്‍ടെയിനറിന് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് മോഹൻലാലിൻറെ അടുത്ത ചിത്രമൊരുങ്ങുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. നവംബർ പതിനാറിന് മോഹൻലാൽ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. 
 
ഈ സിനിമയുടെ ബജറ്റ് 30 കോടി രൂപയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം 18 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു. ലോക്ക് ഡൗണിനു ശേഷം ചിത്രീകരിക്കുന്ന ഉയർന്ന ബഡ്ജറ്റിൽ ഉള്ള ചിത്രം കൂടിയാണിത്.
 
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയ്ക്ക് 60 ദിവസത്തെ ഷൂട്ടിങ് ആണ് ഉള്ളത്. അശ്വിന്‍ കുമാര്‍, ശ്രദ്ധാ ശ്രീനാഥ്, സിദ്ധിഖ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്. 2021 ഓണം റിലീസായായിയാണ് സിനിമ ഒരുങ്ങുന്നത്. ഉദയ്‌കൃഷ്‌ണയാണ് തിരക്കഥ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“പ്രതിഫലം കുറയ്‌ക്കാനാകില്ലെന്ന് പറഞ്ഞു, കഥയിലും മാറ്റം വരുത്തില്ല” - വിജയ് ചിത്രം മുരുഗദാസ് ഉപേക്ഷിച്ചത് ഇങ്ങനെ !