365 ദിവസവും വേണമെങ്കില്‍ അഭിനയിക്കാം, ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല, ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയശേഷം അന്‍സിബ

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മെയ് 2024 (08:47 IST)
Ansiba Hassan
ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചതോടെ മത്സരങ്ങള്‍ കടുകും. ഇനി ഓരോ ദിവസവും നിര്‍ണായകം. വരുന്ന ഗെയിമുകള്‍ വിജയിച്ച മുന്നോട്ടു പോകുക എന്നതായിരിക്കും ഓരോ മത്സരാര്‍ത്ഥികളുടെയും ലക്ഷ്യം. ഗെയിമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒരാള്‍ക്ക് നേരിട്ട് ടോപ് ഫൈവ് എത്താനും പറ്റും. ഈ സുവര്‍ണ്ണ അവസരം മാക്‌സിമം ഉപയോഗിക്കാന്‍ ഓരോരുത്തരും ശ്രമിക്കുമ്പോള്‍ മത്സരങ്ങള്‍ തീപാറും. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി അന്‍സിബ പുറത്തായി. ബിഗ് ബോസില്‍ 77 ദിവസങ്ങള്‍ പിന്നിട്ടാണ് താരത്തിന്റെ മടക്കം.
ഇത്രയും ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി പറയുന്നു. ഷോയില്‍ നിന്ന് പുറത്തായ ശേഷം മോഹന്‍ലാലിനോട് സംസാരിക്കുകയായിരുന്നു അന്‍സിബ.
പ്രേക്ഷകര്‍ തനിക്ക് നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ് ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അന്‍സിബ പറയുന്നു.
 
'പ്രേക്ഷകര്‍ എനിക്ക് തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഞാന്‍ എന്ത് ചെയ്തു എന്നത്. ഞാന്‍ ഞാനായിട്ടെ അവിടെ നിന്നിട്ടുള്ളൂ. ഞാന്‍ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരോടും ഒത്തിരി നന്ദി.ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. 365 ദിവസവും വേണമെങ്കില്‍ നമുക്ക് അഭിനയിക്കാം. പക്ഷേ ഏതെങ്കിലും നിമിഷത്തില്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് വരും',-അന്‍സിബ പറഞ്ഞു.
അന്‍സിബയുടെ ബിഗ് ബോസിലെ നല്ല നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു വീഡിയോ ബിഗ് ബോസ് കാണിക്കുകയും ചെയ്തു. ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞ മോഹന്‍ലാല്‍ അന്‍സിബയെ പുറത്തേക്ക് പറഞ്ഞയച്ചത്.
 
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ അടുത്താഴ്ച വരെ നീണ്ടുനില്‍ക്കും. നിലവില്‍ പ്രത്യേക ടാസ്‌കുകളിലൂടെ ജാസ്മിനും ഋഷിയും ഓരോ പോയിന്റുകള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

അടുത്ത ലേഖനം
Show comments