Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്റെ നാട് ഒറ്റപ്പാലമാണ്, കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് ഗൗതം മേനോന്‍

director gautham vasudev menon

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മെയ് 2024 (08:13 IST)
ഗൗതം മേനോന്‍ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാന്‍സ്,ശേഷം മൈക്കില്‍ ഫാത്തിമ,കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍'ന് ശേഷം സനല്‍ വി.ദേവ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഗൗതം മേനോനും അഭിനയിച്ചു. തമിഴ് സിനിമകളില്‍ എന്നപോലെ മലയാളികള്‍ക്കിടയിലും ഗൗതം മേനോന് ആരാധകരുണ്ട്. ഇപ്പോഴിതാ താനും കേരളവും ആയുള്ള യഥാര്‍ത്ഥ ബന്ധത്തെക്കുറിച്ച് പറയുകയാണ് ഗൗതം മേനോന്‍.
 
 കുടുംബമെല്ലാം ചെന്നൈയില്‍ ആണെങ്കിലും അച്ഛന്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്നും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലാണ് നാടെന്നും അവധി കാലങ്ങളില്‍ താന്‍ അവിടെ വരാറുണ്ടെന്നും സംവിധായകന്‍ പറയുന്നു.  
 
'കുടുംബത്തിലുള്ളവര്‍ എല്ലാവരും ചെന്നൈയിലാണ്. എന്നാല്‍ അച്ഛന്‍ മാത്രം കേരളത്തില്‍ നിന്നുള്ള ആളാണ്. ഒറ്റപ്പാലം, പാലക്കാട് കഴിഞ്ഞ് 20 മിനിറ്റോളം ട്രെയിനില്‍ പോകേണ്ടതുണ്ട്. വളരെ മനോഹരമായ ഒരു സ്ഥലമാണ്. അവിടെ ധാരാളം സിനിമ ചിത്രീകരണങ്ങള്‍ നടക്കാറുണ്ട്. ഒരുപാട് ഭാഗ്യമുള്ള സ്ഥലമെന്ന് പറയാറുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിക്ക് ഉള്ളില്‍ ഗോഡ്‌സ് ഓണ്‍ ടൗണ്‍ അതുപോലെതന്നെ ഒരു സ്ഥലമാണ്. അവിടെയാണ് അച്ഛന്റെയും അമ്മയുടെയും വീട്. ഫാമിലിയെല്ലാം അവിടെയുണ്ട്. അവര്‍ 100 വയസ്സോളം ജീവിച്ചിരുന്നു അവിടെ. അവര്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. 
 
ഞാന്‍ പറഞ്ഞതുപോലെ കോളേജ് സമയത്തൊക്കെ അവധിക്കാലത്ത് അവരുടെ വീട്ടിലേക്കാണ് ഞാന്‍ പോകുക. അവിടെ പോയി അവരോടൊപ്പം സമയം ചെലവഴിക്കും. മറക്കാനാവാത്ത ദിവസങ്ങളായിരുന്നു,അവരുടെ കൂടെ ജീവിച്ച ഓരോ ദിവസങ്ങളും, അതാണ് ഒറ്റപ്പാലം.',-ഗൗതം മേനോന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലെസ്ബിയന്‍ ആണെന്ന് ചിലര്‍ പറഞ്ഞു, റൂമറുകള്‍ ഉണ്ടായി'; സ്‌കൂള്‍-കോളേജ് കാലം നല്ല ഓര്‍മ്മകളുടേതല്ലെന്ന് നടി അനാര്‍ക്കലി