Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്
, തിങ്കള്‍, 31 ജൂലൈ 2023 (08:27 IST)
അലക്ഷ്യമായി വാഹനമോടിച്ചതിന് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്. കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുരാജിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. 
 
സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. 
 
പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപകടത്തില്‍ സുരാജിന് കാര്യമായ പരുക്കകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് മടങ്ങി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീസ്റ്റ് പരാജയമായി, നെൽസണാണ് ജയിലർ സംവിധായകൻ എന്ന് പുറത്തായതും നിറയെ കോളുകൾ വന്നു : രജനീകാന്ത്