Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടത്തെ തുടര്‍ന്നു വിശ്രമിക്കുന്ന ജഗതി അല്ല സിനിമയില്‍, സിബിഐ 5യില്‍ നടനെ ഒഴിവാക്കാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞത് ഇതുകൊണ്ടോ ?

CBI 5 THE BRAIN OFFICIAL TRAILER | MAMMOOTTY | K MADHU | S N SWAMY | APPACHAN | JAKES BEJOY

കെ ആര്‍ അനൂപ്

, വെള്ളി, 29 ഏപ്രില്‍ 2022 (17:14 IST)
ജഗതിയെ ഒഴിവാക്കി സിബിഐ 5 എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോള്‍ മനസിലാകും എന്നാണ് സംവിധായകന്‍ കെ മധു പറഞ്ഞത്.അപകടത്തെ തുടര്‍ന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ചിത്രത്തിലുണ്ടാകുക എന്ന് കരുതിയവര്‍ക്ക് തെറ്റി.
 
വിക്രം എന്ന സി.ബി.ഐ ഡിവൈ.എസ്.പി (റിട്ട.) ആയി ജഗതി ചിത്രത്തിലുണ്ടാകും. നഗരത്തില്‍ കൊലപാതക പരമ്പരകള്‍ നടക്കുമ്പോള്‍ ബുദ്ധിമാനായ സേതുരാമയ്യര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നത് ജഗതി ആകാനാണ് സാധ്യത.
 
''അപകടത്തെ തുടര്‍ന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ഇതില്‍ ഉണ്ടാവുക എന്ന് പലരും കരുതുന്നുണ്ട്. അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നല്‍കും എന്നു സംശയിക്കുന്നവരും കാണും. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടാവുമെന്ന് സിനിമ റിലീസാവുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാവും. 
 
അദ്ദേഹം എത്ര രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട് എന്നതും സംസാരിക്കുന്നുണ്ടോ എന്നതും രഹസ്യമായി ഇരിക്കട്ടെ. ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോള്‍ മനസിലാകും.''- കെ മധു പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

163 മിനിറ്റുകള്‍ക്കുള്ളില്‍ സേതുരാമയ്യര്‍ കേസ് തെളിയിക്കും !