മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, നഷ്ടപരിഹാരമായി 50 കോടി വേണം, ഭർത്താവിനെതിരെ പരാതിയുമായി നടി സെലീന ജെയ്റ്റ്‌ലി

അഭിറാം മനോഹർ
ചൊവ്വ, 25 നവം‌ബര്‍ 2025 (17:14 IST)
ഭര്‍ത്താവ് പീറ്റര്‍ ഹാഗിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ബോളിവുഡ് താരം സെലിന ജെയ്റ്റ്ലി. ഭര്‍ത്താവ് കാരണമുണ്ടായ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി 50 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. ഓസ്ട്രിയന്‍ സംരഭകനും ഹോട്ടല്‍ ഉടമയുമായ 48കാരനായ പീറ്റര്‍ ഹാഗാണ് സെലിനയുടെ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 3 മക്കളാണുള്ളത്.
 
നോ എന്‍ട്രി, അപ്ന സപ്ന മണി മണി, മണി ഹേ തോ ഹണി ഹേ, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സെലിനെ ജെയ്റ്റ്ലി. നവംബര്‍ 21ന് മുംബൈ കോടതിയിലാണ് സെലീന പരാതി നല്‍കിയത്. ഹാഗ് തന്നിഷ്ടക്കാരനാണെന്നും തന്നോടും കുട്ടികളോടും സഹാനുഭൂതിയില്ലെന്നും ഹര്‍ജിയില്‍ സലീന പറയുന്നു. ഭര്‍ത്താവില്‍ നിന്ന് വൈകാരികമായും ശാരീരികമായും ലൈംഗികമായും മാനസികമായും പീഡനങ്ങള്‍ നേരിട്ടെന്നും താന്‍ ഇന്ത്യയിലേക്ക് വരാന്‍ നിര്‍ബന്ധിതമായതും ഇത് കാരണമാണെന്നും സെലിന പരാതിയില്‍ പറയുന്നു.
 
പ്രതിമാസം 10 ലക്ഷം രൂപ ജീവനാശമായി വേണമെന്നും ഹാഗ് തന്റെ മുംബൈയിലെ വസതിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും സെലിന കോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ 3 കുട്ടികളുടെ സംരക്ഷാണാവകാശം വേണമെന്നും സെലിന ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ കുട്ടികള്‍ ഹാഗിനൊപ്പം ഓസ്ട്രിയയിലാണ് കഴിയുന്നത്. വിവാഹവും കുട്ടികളൂം ആയതിന് ശേഷം ഹാഗ് തന്നെ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കിയെന്നും ഇത് മൂലം വരുമാന നഷ്ടമുണ്ടായതായും ഹര്‍ജിയില്‍ പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഹാഗ് വിവാഹമോചനത്തിനുള്ള ഹര്‍ജി ഓസ്ട്രിയയില്‍ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments