Webdunia - Bharat's app for daily news and videos

Install App

'ഹിന്ദു ദൈവത്തിന്റെ പേര്'; സുരേഷ് ​ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്

സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു. പേര് മാറ്റണമെന്നാണ് നിർദേശം.

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (12:45 IST)
സുരേഷ് ഗോപി ചിത്രം ജാനകി v/s ദ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)യ്ക്ക് പ്രദർശനാനുമതി നിഷേധിചക്കിന് സെൻസർ ബോർഡ്. ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു. പേര് മാറ്റണമെന്നാണ് നിർദേശം.
 
ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്‍റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. എന്നാൽ സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
 
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachami: വിയ്യൂര്‍ ജയിലിലെത്തിയ ശേഷം 'മാന്യന്‍'; മുടി പറ്റെ വെട്ടി, താടി ഷേവ് ചെയ്തു

സുരക്ഷിത നഗരം : തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം

Israel Gaza Attack: കരമാർഗം ഭക്ഷണമെത്തുന്നത് ഇസ്രായേൽ തടയുന്നു, ഗാസയിലെ പട്ടിണിമരണങ്ങൾ 200 കടന്നു

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

എന്താണ് പറയുന്നത്?, പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല, ഇന്ത്യൻ കരസേനാ മേധാവിയുടെ റിപ്പോർട്ട് തള്ളി പാക് മന്ത്രി

അടുത്ത ലേഖനം
Show comments