Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

V Sivankutty (Minister)

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 മാര്‍ച്ച് 2025 (20:08 IST)
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ് ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും അത് ഏത് തുണികൊണ്ട് മറച്ചാലും കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 
 
തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യും എന്ന ധാര്‍ഷ്ട്യം ഫാസിസ്റ്റ് മനോഭാവമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജനാധിപത്യത്തിന്റെ മൂലകല്ലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. അത് തടയാനുള്ള നടപടി എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണയായത്.
 
നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. മാറ്റം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. അതുവരെ നിലവിലെ പ്രദര്‍ശനം തുടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്