Select Your Language

Notifications

webdunia
webdunia
webdunia
webdunia

രസികൻ കഴിഞ്ഞ് നായികയായെ ചെയ്യു എന്ന് കരുതിയിരുന്നെങ്കിൽ ഇത്രയും സിനിമ ചെയ്യില്ലായിരുന്നു : സംവൃത സുനിൽ

Samvritha Sunil Rasikan movie,Samvritha Chandrolsavam experience,Mohanlal and Samvritha,സംവൃത സുനിൽ ചന്ദ്രോത്സവം,ലാലേട്ടനൊപ്പമുള്ള അനുഭവം,സംവൃത സുനിൽ

അഭിറാം മനോഹർ

, ചൊവ്വ, 1 ജൂലൈ 2025 (12:01 IST)
Samvirtha
രസികന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. മലയാളത്തില്‍ സജീവമായ നായികയായിരുന്നെങ്കിലും ചെറിയ പ്രാധാന്യമുള്ള പല വേഷങ്ങളിലും കരിയറില്‍ ഉടനീളം താരം അഭിനയിച്ചിട്ടുണ്ട്. ഇതില്‍ തന്നെ നായികയായ ആദ്യ സിനിമയ്ക്ക് ശേഷം സംവൃത ചെയ്തത് മോഹന്‍ലാലിനൊപ്പം ചന്ദ്രോത്സവം എന്ന സിനിമയാണ്. സിനിമയില്‍ നായിക മീനയുടെ കുട്ടിക്കാലമാണ് സംവൃത അവതരിപ്പിച്ചത്. രസികന്‍ കഴിഞ്ഞ് ഇനി നായികയായി മാത്രമെ അഭിനയിക്കു എന്ന് വിചാരിച്ചിരുന്നെങ്കില്‍ കരിയറില്‍ ഇത്രയേറെ സിനിമകള്‍ താന്‍ ചെയ്യുമായിരുന്നില്ലെന്നാണ് സംവൃത പറയുന്നത്. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
 
രസികന്‍ കഴിഞ്ഞ ഉടനെ ഞാനൊരു നായികയായിട്ട് ഇനി ഒരു സിനിമ വന്നാലേ ചെയ്യുള്ളൂ എന്ന് വിചാരിച്ചിരുന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇന്ന് ഇത്രയും സിനിമകള്‍ ചെയ്യില്ലായിരിക്കും.
അന്ന് രസികന്‍ കഴിഞ്ഞ ഉടനെ തന്നെ ചന്ദ്രോത്സവത്തില്‍ ആ ഒരു ചെറിയ വേഷമാണെങ്കിലും അത് എനിക്ക് ചെയ്യാന്‍ ആ ഒരു അവസരം തന്നതും ഞാന്‍ ആ സോങ്ങിലൂടെ ആളുകള്‍ക്ക് ഞാന്‍ ഫെമിലിയര്‍ ആയതും ഒക്കെ ഇവരുടെ ഒക്കെ ഒരു ഒരു എന്താ പറയ ഒരു ഹെല്‍പ്പ് കൊണ്ട് തന്നെയാണ്. അപ്പൊ ചന്ദ്രോത്സവത്തില്‍ ഇങ്ങനെ ഒരു വേഷം വന്നപ്പോള്‍ മീനയുടെ കുട്ടിക്കാലം ചെയ്യാന്‍ പറ്റുക ലാലേട്ടന്റെ കൂടെ ഒരു സിനിമ അത് അത് ഞാന്‍ ഒരിക്കലും വിചാരിക്കുന്നില്ല.
 
 സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫ്രെയിം ആണ് ഈ നാലുകെട്ടിലും വെള്ളത്തില്‍ കാലിട്ട് ഇരിക്കുന്നത്.ഇപ്പോള്‍ അതെല്ലാം ആലോചിക്കുന്നത് ഭയങ്കര രസമുള്ള കാര്യമാണ്. ലാലേട്ടന്‍ ഒരു ഡയലോഗ് പറയുമ്പോള്‍ അവിടെ ഇരുന്നുകൊണ്ട് നമ്മള്‍ മറ്റൊരു ലോകത്തേക്ക് പോകും. അപ്പൊ തുടക്കകാരായി ഞാനും ജയകൃഷ്ണനുമാണ് സിനിമയിലുള്ളത്. എത്രയോ ഷോട്ടുകള്‍ നല്ല ചീത്ത കേട്ടിട്ടുണ്ട്. കാരണം നമ്മള്‍ ആ മൊമന്റ് മറന്നുപോകും. ലാലേട്ടന്റെ പെര്‍ഫോമന്‍സ് ഒക്കെ ഒരു ലേണിങ് എക്‌സ്പീരിയന്‍സ് ആണ്. തിരിഞ്ഞുനോക്കുമ്പോള്‍ അത്തരം ചെറിയ വേഷങ്ങള്‍ കരിയറില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. സംവൃത പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal - Jude Anthany Joseph Movie: മോഹന്‍ലാലും ജൂഡും ഒന്നിക്കുന്നു; നിര്‍മാണം ആശിര്‍വാദ് സിനിമാസ്?