വിശാൽ പെട്ടെന്ന് സ്ത്രീകളിൽ വീഴും, കാമുകിമാരെ വിശ്വസിച്ച് പോയി പാവം; ചാർമിള പറയുന്നു

നിഹാരിക കെ.എസ്
ചൊവ്വ, 3 ജൂണ്‍ 2025 (10:17 IST)
നടി ധൻസികയുമായുള്ള പ്രണയവും വിവാഹവും അടുത്തിടെയാണ് വിശാൽ പ്രഖ്യാപിച്ചത്. കുറച്ച് കാലമായുള്ള പ്രണയത്തിന് ശേഷമാണ് വിവാഹം. വിവാഹം ആ​ഗസ്റ്റ് മാസത്തിലാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, വിശാലിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ചാർമിള. വിശാൽ വിവാഹിതനാകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ചാർമിള പറയുന്നു. 
 
ധൻസിക നല്ല പെൺകുട്ടിയാണ്. ഒരു സിനിമയിൽ ധൻസികയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത ആളാണ്. വിശാലും ധൻസികയും നല്ല ജോഡിയാണെന്ന് ചാർമിള പറയുന്നു. എത്ര ഹീറോകളുടെ പ്രണയങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ വിവാഹം ചെയ്ത് ‍ഡിവോഴ്സ് ആകുന്നു. അതിനേക്കാൾ നല്ലത് ലോക കണ്ട് എല്ലാം മനസിലാക്കി വിവാഹം ചെയ്യുന്നതാണ്. പക്വതയുള്ള പ്രായത്തിലാണിപ്പോൾ വിശാൽ.
 
ധൻസികയും ചെറിയ കുട്ടിയല്ല. 37 വയസുണ്ട്. വെറുതെയുള്ള ആകർഷണത്തിനപ്പുറം ഒരു തുണ വേണം എന്ന് കരുതി അവർ ജീവിതം തുടങ്ങുകയാണ്. വിശാലിനെക്കുറിച്ച് വന്ന ​ഗോസിപ്പുകൾ ധൻസികയ്ക്ക് അറിയാം. പ്രണയ പരാജയങ്ങൾക്ക് കാരണം എന്താണെന്ന് എനിക്കറിയില്ല. ധൻസികയോട് ചോദിച്ചാൽ പറയും. തീർച്ചയായും അവൾ ചോദിച്ചിട്ടുണ്ടാകും. ഇത്രയും പേരെ പ്രണയിച്ചിട്ട് എന്തുകൊണ്ട് അവരെ വിട്ടുകളഞ്ഞു എന്ന്. വിശാൽ വിശദീകരണം കൊടുത്ത ശേഷമാണ് വിവാഹം നടക്കുന്നത്. വിശാൽ നൽകിയ മറുപടികൾ ബോധ്യപ്പെട്ടത് കൊണ്ടാണ് ധൻസിക വിവാഹത്തിന് തയ്യാറായതെന്നും ചാർമിള പറയുന്നു.
 
വിശാൽ വളരെ സോഫ്റ്റാണ്. സ്ത്രീകളിൽ പെട്ടെന്ന് വീഴാനുള്ള ചാൻസുണ്ട്. ​ഗമയുള്ള ആളല്ല. പ്രണയിച്ചവരെ വിശ്വസിച്ചു. എനിക്കറിയാവുന്നിടത്തോളം വിശാൽ ആരെയും കബളിപ്പിച്ചിട്ടില്ല. ഒരു സ്ഥാനത്തിരിക്കുന്ന ആളാണ് വിശാൽ. മറ്റുള്ളവരെ പറ്റിക്കില്ലെന്നും ചാർമിള പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments