'ടോർപിഡോ' നടന്ന സംഭവത്തിൽ നിന്ന് ഉണ്ടാക്കിയ ത്രില്ലർ പടം: ബിനു പപ്പു

സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ബിനു പപ്പു

നിഹാരിക കെ.എസ്
ചൊവ്വ, 3 ജൂണ്‍ 2025 (09:40 IST)
തുടരും എന്ന മഹാവിജയത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത സിനിമയാണ് ടോർപിഡോ. ഫഹദ് ഫാസിൽ, നസ്‌ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് നായകന്മാർ. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ബിനു പപ്പു. ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലർ സിനിമയാണ് ടോർപിഡോ എന്ന് ബിനു പപ്പു പറഞ്ഞു.
 
സിനിമയുടെ ഷൂട്ടിംഗ് നാല് അഞ്ച് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. ടോർപിഡോയുടെ പ്രീ പ്രൊഡക്ഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആദ്യം തുടങ്ങിയ സിനിമ ഇതായിരുന്നു. ഇതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നിർത്തിവെച്ചിട്ടാണ് തുടരും തുടങ്ങിയത്. സിനിമയുടെ ലൊക്കേഷൻ സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുപോവുകയാണ്.
 
'നാല് അഞ്ച് മാസത്തിനുള്ളിൽ ഷൂട്ട് ആരംഭിക്കാമെന്നാണ് കരുതുന്നത്. നസ്‌ലെന്റെ ഉൾപ്പെടെ ഡേറ്റുകൾ സെറ്റ് ആകാൻ ഉണ്ട്. പിന്നെ ഫഹദിനെയും ഫ്രീ ആയി കിട്ടണം. ത്രില്ലർ സിനിമയാണ്. ഒരു നടന്ന സംഭവത്തിൽ നിന്ന് ഞാൻ ഉണ്ടാക്കിയ ഒരു കഥയാണ്', ബിനു പപ്പു പറഞ്ഞു.
 
ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments