Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞത് ഐസിയുവില്‍ വച്ച്, അവസാനമായി ഒരു നോക്ക് കണ്ടു; രണ്ടാഴ്ചയ്ക്ക് ശേഷം നൗഷാദും യാത്രയായി

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (10:05 IST)
മലയാളത്തിന്റെ പ്രിയ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദിന്റെ മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. ഇന്ന് രാവിലെയാണ് നൗഷാദിന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ കാര്‍ഡിയാക് അറസ്റ്റിനെത്തുടര്‍ന്ന് മരണമടഞ്ഞത്. വിഷമങ്ങള്‍ കൊണ്ടുള്ള സമ്മര്‍ദമായിരുന്നു ഭാര്യക്ക്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് നൗഷാദിനെ കാണിച്ചിരുന്നു. ഭാര്യ തന്നെ വിട്ടുപോയി രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ നൗഷാദും യാത്രയായി. നൗഷാദിന്റെയും ഷീബയുടെയും ഏക മകള്‍ നഷ്വ ഇനി ജീവിതത്തില്‍ ഒറ്റയ്ക്ക്. 
 
ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു നൗഷാദിന്റെ അന്ത്യം. 55 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ച് മാസം മുമ്പ് നൗഷാദിന് ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉണ്ടായിരുന്നു. പലതരം അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചു. നാല് ആഴ്ചയായി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു. 
 
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നൗഷാദ് നിര്‍മിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതി; കേന്ദ്രം അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം

വഴിയരികില്‍ പാർക്ക് ചെയ്ത ലോറിക്കു പിന്നിൽ കാറിടിച്ച് അച്ഛനും മകളും മരിച്ചു

പുതിയ വന്ദേ ഭാരത് എട്ടു മണിക്കൂര്‍ കൊണ്ട് ഓടുന്നത് 771 കിലോമീറ്റര്‍; നിര്‍ത്തുന്നത് 2 സ്റ്റോപ്പുകളില്‍ മാത്രം

അടുത്ത ലേഖനം
Show comments