Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹോം' മനോഹരമായ ഒരു സിനിമയെന്ന് വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍, നന്ദി പറഞ്ഞ് ഇന്ദ്രന്‍സ്, വീഡിയോ

'ഹോം' മനോഹരമായ ഒരു സിനിമയെന്ന് വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍, നന്ദി പറഞ്ഞ് ഇന്ദ്രന്‍സ്, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 27 ഓഗസ്റ്റ് 2021 (09:04 IST)
ഹോം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ രംഗത്തെത്തി.ഹോം മനോഹരമായ ഒരു സിനിമയാണെന്ന് പറഞ്ഞു. ഒപ്പം മുഴുവന്‍ ടീമിനും അഭിനന്ദനങ്ങളും അറിയിച്ചു. അതേസമയം എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഇന്ദ്രന്‍സും രംഗത്തെത്തി.
 
പ്രജേഷ് സെനിന്റെ വാക്കുകളിലേക്ക് 

എല്ലാവരും കുറ്റപ്പെടുത്തി തകര്‍ന്നു നില്‍ക്കുന്ന നേരത്ത്, സ്വന്തം വീടല്ല
കൂട്ടുകാരന്റെ വീടിന്റെ തിണ്ണയിലാണ് ഒലിവര്‍ അഭയം കണ്ടെത്തുന്നത്.
കൂട്ടുകാരനെ ഉണര്‍ത്താതെ അവിടെ ഇരുന്നാണ് അയാള്‍ ഉറങ്ങുന്നത്.സൂര്യനെ പോലെ ഒരു കൂട്ടുകാരന്‍ മതി ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍.പിന്നെ ഒലിവറും കുട്ടിയമ്മയും ആന്റണിയുമൊന്നും നമുക്കറിയാത്തവരല്ലല്ലോ. ഹോം മനോഹരമായ ഒരു സിനിമ. അത് കാണണം.റോജിന്‍ തോമസിനും ടീമിനും അഭിനന്ദനങ്ങള്‍
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by INDRANS (@actorindrans)

മഞ്ജു ചേച്ചി, ജോണി ചേട്ടന്‍, ശ്രീകാന്തേട്ടന്‍, വിജയ് ബാബു, ശ്രീനാഥ്, നെസ് ലന്‍ രാജു ചേട്ടന്‍ എല്ലാവരും അസ്സല് പ്രകടനം.പിന്നെ ഇന്ദ്രന്‍സേട്ടനെക്കുറിച്ച് 
ഒന്നും പറയാനില്ല നിങ്ങളാണീ ഹോമിന്റെ ആത്മാവ്.വിജയ് ബാബു നിങ്ങള്‍ക്കൊരു പ്രത്യേക കയ്യടിയുണ്ട് ഈ വീട് വീടാക്കാന്‍ കൂടെ നിന്ന ധൈര്യത്തിന്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ സിനിമ ചെയ്താല്‍ നിനക്ക് കുട്ടികള്‍ ഉണ്ടാകില്ല'; കലാഭവന്‍ മണിയുടെ കമന്റ് കേട്ട് ദിലീപ് പേടിച്ചു, പിന്നീട് ആ സിനിമ ചെയ്തത് മീനാക്ഷി ജനിച്ച ശേഷം