Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫര്‍ റീമേക്ക് ചെയ്യാന്‍ ചിരഞ്‌ജീവിക്ക് മടി, പടം പൊളിയുമെന്ന് പേടിയോ? പാതിവഴിയില്‍ നിര്‍ത്തി മറ്റൊരു സിനിമ തുടങ്ങുന്നു!

ലൂസിഫര്‍ റീമേക്ക് ചെയ്യാന്‍ ചിരഞ്‌ജീവിക്ക് മടി, പടം പൊളിയുമെന്ന് പേടിയോ? പാതിവഴിയില്‍ നിര്‍ത്തി മറ്റൊരു സിനിമ തുടങ്ങുന്നു!

പി വി സാധന

, ബുധന്‍, 6 നവം‌ബര്‍ 2019 (20:01 IST)
മലയാളത്തിലെ മെഗാഹിറ്റ് സിനിമയായ ‘ലൂസിഫര്‍’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും നായകനായി ചിരഞ്‌ജീവി വരുമെന്നുമുള്ള വാര്‍ത്ത ആഹ്ലാദത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകരും കേട്ടത്. ചിത്രത്തിന്‍റെ അവകാശം ചിരഞ്‌ജീവി വാങ്ങുകയും ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്‌ജീവിയും പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ പവന്‍ കല്യാണും ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രമായി രാം ചരണും എത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇതുസംബന്ധിച്ച എല്ലാ പദ്ധതികളും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
 
ലൂസിഫര്‍ റീമേക്കിനുള്ള പ്ലാനുകളും അതുസംബന്ധിച്ച് നടത്തിവന്ന ജോലികളും ചിരഞ്‌ജീവി അവസാനിപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പകരം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ഒരു ഗാംഗ്‌സ്റ്റര്‍ മൂവിയില്‍ അഭിനയിക്കാനാണ് ചീരു ഒരുങ്ങുന്നത്. തെലങ്കാനയിലെയും ആന്ധ്രയിലെയും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ചിരഞ്‌ജീവി അധോലോക നായകനായാണ് അഭിനയിക്കുന്നത്.
 
ചിരഞ്‌ജീവി രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന സിനിമയില്‍ തൃഷയായിരിക്കും നായിക. മാറ്റിനി എന്‍റര്‍ടെയ്ന്‍‌മെന്‍റാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കുന്നത്. രാം ചരണും നിര്‍മ്മാണ പങ്കാളിയാണ്.
 
മോഹന്‍ലാലിനെ നായകനാക്കി ‘ജനതാ ഗാരേജ്’ എന്ന മെഗാഹിറ്റ് സിനിമ ചെയ്ത സംവിധായകനാണ് കൊരട്ടാല ശിവ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത് - ശാലിനി ദമ്പതികളുടെ പുതിയ ഫോട്ടോ, ഏറ്റെടുത്ത് ആരാധകർ