Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് തെന്നിന്ത്യൻ സിനിമാലോകം അപമാനിക്കപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്, ഇന്ന് സ്ഥിതി മാറി : ചിരഞ്ജീവി

അന്ന് തെന്നിന്ത്യൻ സിനിമാലോകം അപമാനിക്കപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്, ഇന്ന് സ്ഥിതി മാറി : ചിരഞ്ജീവി
, ബുധന്‍, 4 മെയ് 2022 (20:32 IST)
ബാഹുബലി, ആർആർആർ,കെജിഎഫ് 2,പുഷ്‌പ എന്നീ സിനിമകളുടെ വമ്പൻ വിജയം ബോളിവുഡ് സിനിമയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് എന്ന നിലയിൽ നിന്ന് പ്രാദേശിക സിനിമകൾ ഇ‌‌ന്ത്യൻ സിനിമയിൽ വിപ്ലവം തീർ‌ക്കുമ്പോൾ 1983-ൽ ദേശീയ പുരസ്കാരദാനച്ചടങ്ങിൽ ഉണ്ടായ മോശം അനുഭവം വിവരിക്കുകയാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി.
 
1983-ൽ ദേശീയ പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോൾ ഇന്ത്യൻ സിനിമയുടെ കീർത്തി വിളിച്ചോതുന്ന പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വെച്ചായിരുന്നു അന്ന് ചായസൽക്കാരം നടന്നിരുന്നത്. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ഹാളിൽ മുഴുവൻ.
 
നാഗേശ്വര റാവു, ശിവാജി ഗണേഷ്,നാഗേഷ്,രാജ്‌കുമാർ തുടങ്ങി പ്രഗ‌ദ്‌ഭരായ തെന്നിന്ത്യൻ സിനിമയുടെ അമരക്കാരുടെയാരുടെയും ചിത്രങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിൽ നിന്നും എം.ജി.ആറും ജയലളിതയും നൃത്തംചെയ്യുന്നതിന്റെയും ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ എന്ന നിലയിൽ പ്രേംനസീറിന്റെയും ചിത്രങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അന്ന് തെന്നിന്ത്യൻ സിനിമ അപമാനിക്കപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്.
 
എന്നാൽ ഇന്ന് ബാഹുബലി, ആർആർആർ എ‌ന്നീ സിനിമകളിലൂടെ ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമയെന്ന് ലോകം പറയുമ്പോൾ അഭിമാനം തോന്നുന്നു. ചിരഞ്ജീവി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിടിയിലും മോൺസ്റ്റർ! കെജിഎഫ് 2 ആമസോൺ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്‌ക്ക്