Christopher Release Time: മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ നാളെ തിയറ്ററുകളില്‍; ആദ്യ പ്രദര്‍ശനം രാവിലെ ഒന്‍പതിന്
രാവിലെ ഒന്‍പത് മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും
Publish Date: Wed, 08 Feb 2023 (08:35 IST)
Updated Date: Wed, 08 Feb 2023 (08:38 IST)
Mammootty in Christopher: മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ നാളെ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.
രാവിലെ ഒന്‍പത് മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ ഷോ പൂര്‍ത്തിയായി പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവരാന്‍ തുടങ്ങും. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ് കൂടിയാണ് ക്രിസ്റ്റഫര്‍.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.