ചുരുളിയിലെ 'ജോജുവിന്റെ തെറി വിളി', സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (16:56 IST)
ലിജോ ജോസ് പെല്ലിശേരി ചിത്രം 'ചുരുളി'യ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ആ രംഗത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.  
 
 എന്‍.എസ് നുസൂറിന്റെ വാക്കുകള്‍ 
 
ദയവുചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്... ചിലര്‍ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും... 
പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം...ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും..
 
'ബിരിയാണി' സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള്‍... 

സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല ... വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ ? A സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍
 OTT പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്.. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണം....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോര്‍ഡ് വില; സ്വര്‍ണ്ണത്തിന് സമാനമായി വെള്ളിക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ബിജെപി ഓഫീസിലെ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ; ഭരണം പിടിക്കാൻ സഖ്യം, വിചിത്രം !

തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം, പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം: സന്ദീപ് വാര്യർ

ആനയുടെ തുമ്പിക്കൈയില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞ് വഴുതി വീണു; പാപ്പാന്‍ കസ്റ്റഡിയില്‍, കുഞ്ഞിന്റെ അച്ഛന്‍ ഒളിവില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി

അടുത്ത ലേഖനം
Show comments