Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്, കരിയറിലെ ഏറ്റവും അര്‍ത്ഥവത്തായതും അവിസ്മരണീയവുമായ അനുഭവം:വിനയ് ഫോര്‍ട്ട്

Lijo Jose Pellissery

കെ ആര്‍ അനൂപ്

, വെള്ളി, 19 നവം‌ബര്‍ 2021 (10:26 IST)
സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി റിലീസ് ചെയ്തു. സോണി ലിവ്വില്‍ സ്ട്രീമിംഗ് തുടരുകയാണ്. തന്റെ കരിയറിലെ ഏറ്റവും അര്‍ത്ഥവത്തായതും അവിസ്മരണീയവുമായ അനുഭവത്തിന് ലിജോ ജോസിന് നന്ദി എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.
 
'ലിജോ ജോസ് പെല്ലിശ്ശേരി, എന്റെ കരിയറിലെ ഏറ്റവും അര്‍ത്ഥവത്തായതും അവിസ്മരണീയവുമായ അനുഭവത്തിന് നന്ദി, ചെമ്പന്‍ വിനോദ് കടപ്പാടും നന്ദിയും ലവ് യു സഹോദരാ. ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര നിര്‍മ്മാതാവ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്'- വിനയ് ഫോര്‍ട്ട് കുറിച്ചു. 
വിനോയ് തോമസിന്റെ തിരക്കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിലെ വമ്പന്‍ താരനിര ഒരു പോസ്റ്ററില്‍, മോഹന്‍ലാലിനൊപ്പം പ്രണവും