Webdunia - Bharat's app for daily news and videos

Install App

ചുരുളിയിൽ അശ്ലീലമില്ല: സംഭാഷണങ്ങൾ കഥാപാത്രങ്ങൾക്ക് ചേർന്നതെന്ന് പോലീസ് സമിതി

Webdunia
വെള്ളി, 14 ജനുവരി 2022 (14:03 IST)
ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിൽ അശ്ലീലമില്ലെന്ന് പോലീസ്. ഹൈക്കോടതി നിർദേശപ്രകാരം ചിത്രം കണ്ട പോലീസ് സംഘമാണ് ഈ വിലയിരുത്തൽ നടത്തിയത്.
 
ഹൈക്കോടതി നിർദേശപ്രകാരം ചുരുളിയിൽ നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കാൻ എഡി‌ജിപി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥ്,സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
 
ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേർത്തുവേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുണ്ടാവുക. ചുരുളിയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്ന് ചൂണ്ടികാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate: കുറഞ്ഞത് കൂടാന്‍ വേണ്ടി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞുപോയി; നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടി കൊലപ്പെടുത്തി

കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Monsoon to hit Kerala: മേയ് 25 ഓടെ കാലവര്‍ഷം കേരളത്തില്‍; വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments