ധനുഷ് നിര്‍മ്മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ നായകന്‍
ധനുഷ് ഒരുങ്ങുന്നു മലയാളത്തിന്റെ ഭാഗ്യപരീക്ഷണത്തിനായി
വിസാരണൈ, കാക്ക മുട്ടയ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം വേല ഇല്ലാ പട്ടധാരി, നാനും റൗഡി താന്‍, മാരി എന്ന് സിനിമകളിലൂടെ ശ്രദ്ധപിടിച്ച് പറ്റിയ ധനുഷ് മലയാളത്തില്‍ ഭാഗ്യപരീക്ഷണത്തിനായി ഒരുങ്ങുന്നു. കോമഡി ശ്രേണിയില്‍ പുരോഗമിക്കുന്ന കഥ കേട്ട് ഇഷ്ടപ്പെട്ട് ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
മൃത്യുംജയം എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോ തോമസ് നായകനാകും എന്നാണ് പറയുന്നത്. നേഹ അയ്യര്‍ എന്ന പുതുമുഖ നായികയാണ് ചിത്രത്തിനായ് തെരഞ്ഞെടുത്തിരിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന പവര്‍പാണ്ടി എന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യാനൊരുങ്ങി നില്‍ക്കുകയാണ്.