Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

അനിശ്ചിതത്വമില്ല, മൾട്ടിപ്ലക്‌സുകൾ അടക്കം മുഴുവൻ തിയേറ്ററുകളും 25ന് തന്നെ തുറക്കും

കൊവിഡ്
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (16:43 IST)
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട പുതിയ മൾട്ടിപ്ലക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും ഈ മാസം 25ന് തന്നെ തുറക്കും.ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് നിർണായക തീരുമാനം. ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.
 
വിനോദ നികുതിയിൽ ഇളവുകൾ അനുവദിക്കണം. തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നത്. ഇക്കാര്യങ്ങളിലടക്കം ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുവെങ്കിലും സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് തിയേറ്ററുകൾ തുറക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണപെണ്ണായി കീര്‍ത്തി സുരേഷ്, മീനയ്ക്കും ഖുശ്ബുവിനും ഒപ്പം ആടിപ്പാടി രജനികാന്ത്, വീഡിയോ