Select Your Language

Notifications

webdunia
webdunia
webdunia
webdunia

' കൊലമാസ്സ് മറുപടി നല്‍കി ഫാദര്‍..',ക്ലാസ്‌മേറ്റ്‌സിലെ രസകരമായ രംഗം, വീഡിയോ

' കൊലമാസ്സ് മറുപടി നല്‍കി ഫാദര്‍..',ക്ലാസ്‌മേറ്റ്‌സിലെ രസകരമായ രംഗം, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 13 മെയ് 2022 (15:12 IST)
ക്യാമ്പസുകളിലെ യുവമനസ്സുകള്‍ ആഘോഷമാക്കിയ ലാല്‍ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിന് റിലീസായി 16 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.2006 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സുകുമാരനും, സതീശന്‍ കഞ്ഞിക്കുഴിയും, താരയും വാല്‍ വാസുവും ഒക്കെ ചലച്ചിത്രആസ്വാദകരുടെ മനസ്സില്‍ മായാതെ ഇന്നും ഉണ്ട്. ക്ലാസ്‌മേറ്റ് ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും കാവ്യാമാധവനും രാധികയുമൊക്കെ തകര്‍ത്തഭിനയിച്ച മലയാള ചിത്രം കാണാന്‍ വീണ്ടും ആളുകളുണ്ട്.സിനിമ ഇറങ്ങിയ സമയത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാടി നടന്ന പാട്ടായിരുന്നു 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ'. റസിയയുടെയും മുരളിയുടെയും ആരോടും പറയാത്ത ഇഷ്ടം പാട്ടിലൂടെ മുരളി പാടുമ്പോള്‍ കേള്‍വിക്കാരിലൊരാളായി റസിയ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയിച്ചത് 14പേര്‍, സിനിമ പറയുന്നത് 12 പേരുടെ കഥ,സസ്‌പെന്‍സ് ഒളിപ്പിച്ച് ട്വല്‍ത്ത് മാന്‍