Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മാവില്ലാതെ രോമാഞ്ചം സിഡ്നിയിൽ, പാട്ടുകൾ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം

ആത്മാവില്ലാതെ രോമാഞ്ചം സിഡ്നിയിൽ, പാട്ടുകൾ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം
, വെള്ളി, 7 ഏപ്രില്‍ 2023 (13:09 IST)
ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത രോമാഞ്ചം ഒടിടി റിലീസായത്. ഡിസ്നി ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. 2023ലെ ആദ്യ ബംബർ ഹിറ്റായ ചിത്രത്തിന് പക്ഷേ ഒടിടിയിൽ അത്ര നല്ല വരവേൽപ്പല്ല ലഭിക്കുന്നത്. പാട്ടുകളില്ലാത്ത പതിപ്പാണ് ഒടിടിയിലെത്തിയിരിക്കുന്നത്. വോക്കൽസില്ലാത്ത കരോക്കെ മാത്രമുള്ള പുതിയ പതിപ്പ് ആസ്വാദനത്തെ ബാധിക്കുന്നതായി പ്രേക്ഷകർ പരാതി പറയുന്നു.
 
 തമാശകളെ പോലെ തന്നെ ചിത്രത്തിലെ ആദരാഞ്ജലി, ആത്മാവേ പോ, തല തെറിച്ചവർ തുടങ്ങിയ ഗാനങ്ങൾ കൂടിയായിരുന്നു ചിത്രത്തിൻ്റെ ജനപ്രീതിയിൽ വലിയ പങ്കുവെഹിച്ചത്. ഈ പാട്ടുകളില്ലാത്ത പതിപ്പ് ആസ്വാദനത്തെ മോശമായി ബാധിക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ പാട്ടുകൾ ഒഴിവാക്കിയതോടെ സിനിമയുടെ ആത്മാവ് തന്നെ പോയെന്നും എത്രയും വേഗം ഈ പ്രശ്നങ്ങൾ ഡിസ്നി പരിഹരിക്കണമെന്നും പ്രേക്ഷകർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച കാലം, അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് മമ്മൂട്ടി, ചമ്മലോടെ കലിംഗ ശശി, ഓര്‍മ്മകളുമായി സംവിധായകന്‍ സലാം ബാപ്പു