Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

അഭിറാം മനോഹർ
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (18:32 IST)
War 2 vs Coolie
ഇത്തവണ സ്വാതന്ത്ര്യദിന സമയത്ത് 2 സിനിമകളാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ മത്സരത്തിനായി ഒരുങ്ങുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കൂലിയും യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും കിയാര അദ്വാനിയും ഒന്നിക്കുന്ന വാര്‍ 2വുമാണ് ഓഗസ്റ്റ് 14ന് റിലീസ് ചെയ്യുന്നത്. വമ്പന്‍ ഹൈപ്പാണ് ഇരു സിനിമകള്‍ക്കുമുള്ളതെങ്കിലും ബുക്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത് രജനീകാന്ത് ചിത്രമാണ്. 
 
ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കൂലിയുടെ അഡ്വാന്‍സ്ഡ് ബുക്കിംഗ് 14 കോടി രൂപ കടന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് ഭാഷകളിലായി 6 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയി. ബുക്കിംഗ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള കണക്കുകളും ചേര്‍ത്ത് 20 കോടി സിനിമ കളക്ട് ചെയ്തു കഴിഞ്ഞു. അതേസമയം 2 കോടിയുടെ അഡ്വാന്‍ഡ് ബുക്കിംഗ് മാത്രമാണ് വാര്‍ 2വിനുള്ളത്. ആകെ 5.73 കോടി രൂപ മാത്രമാണ് സിനിമ ഇതിനകം കളക്റ്റ് ചെയ്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

അടുത്ത ലേഖനം
Show comments