Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിസന്ധികൾ മാറി, വമ്പൻ മുതൽമുടക്കിൽ ക്രിഷ് 4 വരുന്നത്, സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ

പ്രതിസന്ധികൾ മാറി, വമ്പൻ മുതൽമുടക്കിൽ ക്രിഷ് 4 വരുന്നത്, സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ

അഭിറാം മനോഹർ

, വെള്ളി, 28 മാര്‍ച്ച് 2025 (16:48 IST)
ഏറെ നാളത്തെ പ്രതിസന്ധികള്‍ക്ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ സിനിമയായ ക്രിഷ് 4 അണിയറയില്‍ തയ്യാറെടുക്കുന്നു. നിര്‍മാണം സംബന്ധിച്ച പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. വലിയ മുതല്‍മുടക്കില്‍ വരുന്ന സിനിമ രാകേഷ് റോഷനും യഷ് രാജ് ഫിലിംസും ചേര്‍ന്നാകും നിര്‍മിക്കുക. ഹൃത്വിക് റോഷനാകും സിനിമ സംവിധാനം ചെയ്യുക.
 
ഹൃത്വിക് റോഷനും പ്രീതി സിന്റയും അഭിനയിച്ച 2003ല്‍ റിലീസായ കോയി മില്‍ ഗയാ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയിലൂടെയായിരുന്നു ക്രിഷ് ഫ്രാഞ്ചൈസിയുടെ തുടക്കം. സിനിമയുടെ വലിയ വിജയത്തെ തുടര്‍ന്ന് 2006ലാണ് ഹൃത്വിക് റോഷനും പ്രിയങ്കാ ചോപ്രയും അഭിനയിച്ച ക്രിഷ് പുറത്തിറങ്ങിയത്.തുടര്‍ന്ന് 2013ല്‍ ക്രിഷ് 3 യും പുറത്തിറങ്ങിയിരുന്നു. അതേസമയം ഫൈറ്ററാണ് ഹൃത്വിക് റോഷന്റേതായി അവസാനമെത്തിയ സിനിമ. ദീപിക പദുക്കോണ്‍ നായികയായ സിനിമ സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം രീതിയിലുള്ള സമീപനം ആയിരുന്നു, ഞാന്‍ അപ്പോള്‍ തന്നെ തറപ്പിച്ചു പറഞ്ഞു: ഗീത വിജയന്റെ വാക്കുകള്‍