ആരാധകരുടെ അക്കൗണ്ടിലേക്ക് 5000 രൂപ വീതം ധനസഹായം നൽകി വിജയ്!

അനു മുരളി
ശനി, 25 ഏപ്രില്‍ 2020 (12:59 IST)
കൊവിഡ് 19നെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ പെട്ട് നിരവധി പേരുടെ ഉപജീവനമാർഗം സ്തംഭിച്ചിരുന്നു. ലോക്ക്ഡൗണില്‍ ദുരിതത്തിലായവരുടെ അക്കൗണ്ടുകളിലേക്ക് നടന്‍ വിജയ് പണമയയ്ക്കുന്നുവെന്ന് ആരാധകര്‍. കടുത്ത പ്രയാസത്തിലായ ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നടന്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. പണം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. 
 
വിജയ് ഫാന്‍സ് അസോസിയേഷൻ ഇടപെട്ടാണ് ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ഫാൻസ് അസോസിയേഷൻ വ്യക്തമായ റിപ്പോർട്ട് നൽകി അടിയന്തരമായി സഹായമെത്തിക്കേണ്ടവരുടെ വിശദാംശങ്ങള്‍ നടന് ലഭ്യമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവശ്യക്കാരുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
 
അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയെത്തിച്ച് പാവപ്പെട്ടവരെ സഹായിക്കണമെന്ന് ഫാന്‍സ് ക്ലബ്ബുകള്‍ക്ക് നടന്‍ നിര്‍ദേശം നല്‍കിയതായും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഇതുവരെ 1.3 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. അതിന് പുറമെയാണ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments