Webdunia - Bharat's app for daily news and videos

Install App

ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റ് ഉണ്ടാകും

നിഹാരിക കെ.എസ്
ചൊവ്വ, 7 ജനുവരി 2025 (08:50 IST)
കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്. നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ, എറണാകുളം കുമ്പളം സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. 
 
സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. 
 
സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സൈബർ സെൽ മണിക്കൂറുകൾക്കകം ലൊക്കേഷൻ കണ്ടെത്തിയതോടെ കുമ്പളം സ്വദേശിയായ ഷാജി അറസ്റ്റിലുമായി. രാജ്യത്തെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ല. ഓരോരുത്തർ അവരുടെ ചിന്തകൾക്ക് അനുസരിച്ച് നിയമസംഹിത സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്ന് പറഞ്ഞ നടി, തന്നെ വിമർശിക്കാമെന്നും എന്നാൽ അത് പരിധി വിട്ടാൽ വെറുതെ ഇരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
 
അതേസമയം, നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടിക്കെതിരെ നടക്കുന്ന സൈബർ അതിക്രമത്തെ അപലപിച്ച സംഘടന നിയമനടപടികൾക്കും പിന്തുണ അറിയിച്ചു. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments