35 കോടി പ്രതിഫലം നിരസിച്ച് മമ്മൂട്ടി; അത്രയൊന്നും വേണ്ടെന്ന് താരം, ധനുഷിന് 45 കോടി
സൂപ്പർഹിറ്റ് ചിത്രം അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി55
മെഗാസ്റ്റാർ മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഡി55. 13 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽമീഡിയകളിലാകെ. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം 35 കോടി രൂപയായിരുന്നു എന്നും എന്നാൽ ഇത്രയും വലിയ തുക മമ്മൂട്ടി നിരസിച്ചു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ 24 കോടി എന്ന തുകയാക്കി പ്രതിഫലം നിശ്ചയിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ധനുഷിന് 45 കോടി രൂപയാണ് പ്രതിഫലം. ചിത്രത്തിലെ നായികയായ സായ് പല്ലവിയ്ക്ക് 12 കോടിയും ശ്രീലീലയ്ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലം. 15 കോടിയാണ് സിനിമയുടെ സംവിധായകൻ രാജ്കുമാര്‍ പെരിയസാമിയ്ക്ക് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
സൂപ്പർഹിറ്റ് ചിത്രം അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി55. ധനുഷിനും മമ്മൂട്ടിയ്ക്കും പുറമെ സായ് പല്ലവി, ശ്രീലീല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം ധനുഷ് അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു ധനുഷ് എത്തിയത്. അതേ സമയം 2018ല്‍ പുറത്തിറങ്ങിയ പേരന്‍പ് ആണ് മമ്മൂട്ടി ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം.