Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈതി യൂണിവേഴ്സിലേക്ക് വിജയും? അണിയറയിൽ ഒരുങ്ങുന്നത് അഡാർ സംഭവം

കൈതി യൂണിവേഴ്സിലേക്ക് വിജയും?  അണിയറയിൽ ഒരുങ്ങുന്നത് അഡാർ സംഭവം
, ഞായര്‍, 19 ജൂണ്‍ 2022 (17:57 IST)
വിക്രം സിനിമയുടെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഇളയ ദളപതി വിജയ് പ്രധാനവേഷത്തിലെത്തുന്നു. പൂർണമായും ലോകേഷ് പടമായി ഇറങ്ങുന്ന ചിത്രത്തിൽ ഇന്ന് വരെ കാണാത്ത രീതിയിൽ ഡാർക്ക് ഷെയ്ഡുള്ള ഒരു ഗാങ്ങ്സ്റ്റർ ആയി വിജയ് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
വിക്രം എന്ന സിനിമയുടെ വിജയത്തിന് ശേഷം എത്തുന്ന വിജയ് ചിത്രം ലോകേഷ് യൂണിവേഴ്സിൻ്റെ ഭാഗമാകുമോ എന്ന് വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ഇത് ശരിവെയ്ക്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദളപതി ചിത്രത്തിൽ കൈതിയിലെയും വീക്രമിലെയും ചില കഥാപാത്രങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
 
2 ഗാങ്ങ്സ്റ്ററുകളും ഏജൻസ്റ്റ്സുകളുടെ ഒരു ഗാങ്ങും ഒരു തടവുകാരനും ഉൾപ്പെടുന്ന യൂണിവേഴ്സായി സിനിമയെ മാറ്റാനാണ് ലോകേഷ് പദ്ധതിയിടുന്നതെന്ന് ബോളിവുഡ് വെബ്സൈറ്റായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ലോകേഷ് ചിത്രമായ വിക്രം ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്തെറിയുമ്പോഴാണ് പ്രേക്ഷകർക്ക് ആവേശമായി പുതിയ വാർത്ത എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണിയറയിൽ ഒരുങ്ങുന്നത് തരമാണ സംഭവം, ലോകേഷ് ചിത്രത്തിൽ വിജയ് എത്തുന്നത് 40കാരൻ ഗാങ്ങ്സ്റ്ററായി