Publish Date: Sun, 15 Sep 2024 (08:09 IST)
Updated Date: Sun, 15 Sep 2024 (08:12 IST)
ദളപതി വിജയ് യുടെ അവസാനത്തെ സിനിമയായ ദളപതി 69ന്റെ അപ്‌ഡേറ്റ് പുറത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ 2025 ഒക്ടോബറിലാകും പുറത്തിറങ്ങുക. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയുടെ അവസാനത്തെ സിനിമയാകും ദളപതി 69. സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനാല്‍ രാഷ്ട്രീയ സിനിമയിലാകും വിജയ് അവസാനമായി അഭിനയിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത് ശരിവെയ്ക്കുന്നതാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാകും നായിക. ബോബി ഡിയോള്‍ വില്ലനായി എത്തും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.