കുടുംബത്തിന്റെ കഥ സിനിമയാക്കി ആമിര്‍ ഖാന്‍ 2000 കോടി വാരി കൂട്ടി, ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി മാത്രം: ബബിത ഫോഗട്ട്

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (17:43 IST)
Babita, dangal
കുറഞ്ഞ മുതല്‍മുടക്കിലെത്തി ആഗോളബോക്‌സോഫീസില്‍ നിന്നും 2000 കോടിയിലധികം കളക്ഷന്‍ നേടിയ സിനിമയാണ് നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന സിനിമ. 2016ല്‍ പുറത്തിറങ്ങിയ ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമ ഗുസ്തി പരിശീലകനായ മഹാവീര്‍ സിങ്ങിന്റെയും മക്കളുടെയും കഥയാണ് പറഞ്ഞത്. സിനിമ 2000 കോടിയിലധികം രൂപ സ്വന്തമാക്കിയപ്പോള്‍ കുടുംബത്തിന് ഇതില്‍ നിന്നും ഒരു കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഹാവീര്‍  സിങ്ങിന്റെ മകളും ദേശീയ ഗുസ്തി താരവുമായ ബബിത ഫോഗട്ട്.
 
 ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബബിത ഇക്കാര്യം പറഞ്ഞത്. ദംഗല്‍ നിര്‍മാതാക്കളില്‍ നിന്നും എത്ര രൂപ നിങ്ങള്‍ക്ക് ലഭിച്ചു എന്ന ചോദിച്ചപ്പൊള്‍ കളക്ഷന്റെ ഒരു ശതമാനത്തില്‍ താഴെ ലഭിച്ചെന്നായിരുന്നു ബബിതയുടെ മറുപടി. അപ്പോള്‍ 20 കോടി ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഏകദേശം ഒരു കോടി രൂപയാണ് ലഭിച്ചതെന്നും ബബിത മറുപടി പറഞ്ഞു. എന്റെ പിതാവ് മഹാവീര്‍ സിങ്ങിന് ഒരൊറ്റ ആവശ്യമെ ഉണ്ടായിരുന്നുള്ളു. ജനങ്ങളുടെ ആദരവും സ്‌നേഹവും മറ്റെല്ലാം വിട്ടേക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ആമിറിന്റെ നിര്‍മാണ ടീം ആദ്യം കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റാന്‍ പറഞ്ഞെങ്കിലും അച്ഛന്‍ വഴങ്ങിയില്ല. ബബിത പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments