Webdunia - Bharat's app for daily news and videos

Install App

നടന്‍ ദീപക് പറമ്പോലിന് കല്യാണം; വധു പ്രമുഖ സിനിമാ താരം !

വിനീത് ശ്രീനിവാസന്‍ ചിത്രം 'മലര്‍വാടി ആര്‍ട്‌സ് ക്ലബി'ലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്ക് എത്തിയത്

രേണുക വേണു
ചൊവ്വ, 2 ഏപ്രില്‍ 2024 (15:56 IST)
Deepak Parambol and Aparna Das

നടന്‍ ദീപക് പറമ്പോല്‍ വിവാഹിതനാകുന്നു. സിനിമ മേഖലയില്‍ നിന്നുള്ള അഭിനേത്രിയാണ് വധു. 'ഞാന്‍ പ്രകാശന്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അപര്‍ണ ദാസാണ് ദീപക്കിന്റെ ജീവിതസഖി. ഇരുവരുടെയും പ്രണയ വിവാഹമാണ്. ഈ മാസം 24 ന് വടക്കഞ്ചേരി വള്ളിയോട് വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. 
 
വിനീത് ശ്രീനിവാസന്‍ ചിത്രം 'മലര്‍വാടി ആര്‍ട്‌സ് ക്ലബി'ലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്ക് എത്തിയത്. തട്ടത്തില്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ക്യാപ്റ്റന്‍, ബി ടെക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഒട്ടേറെ നല്ല സിനിമകളില്‍ ദീപക് അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം' ആണ് വരാനിരിക്കുന്ന ചിത്രം. 
 
ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'ഡാഡ' എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച പ്രകടനം നടത്തിയിരുന്നു. 'ആദികേശവ' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 'സീക്രട്ട് ഹോം' ആണ് അപര്‍ണയുടെ ഒടുവില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments