Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപര്‍ണ ദാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, സണ്ണിയ്‌ക്കൊപ്പം സൈജു കുറുപ്പ്, വരുന്നു പുതിയ സിനിമ

written and directed by god movie written and directed by God റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ് Aparna Das returns to Malayalam

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (09:11 IST)
സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്'.ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. പുതുവത്സര ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.കെ യൂസഫ് ആണ് സിനിമ നിര്‍മിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ബബ്‌ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഭിഷേക് ജഎ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
ജീത്തു ജോസഫിന്റെ പുതിയ ചിത്രമാണ് നുണക്കുഴി. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമയില്‍ സൈജു കുറുപ്പും അഭിനയിച്ചിരുന്നു.മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോയില്‍ സണ്ണി വെയ്‌നും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.'ബീസ്റ്റി'ല്‍ വിജയിനൊപ്പം അഭിനയിച്ചതോടെ അപര്‍ണ ദാസ് തമിഴില്‍ സജീവമായി. 'ദാദ'യിലെ നായിക വേഷം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വീണ്ടും മലയാളത്തിലേക്ക് നടി തിരിച്ചെത്തുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യത്തെ ന്യൂ ഇയര്‍, ആഘോഷം ലണ്ടനില്‍, ചിത്രങ്ങളുമായി നടി മീര നന്ദന്‍