Webdunia - Bharat's app for daily news and videos

Install App

ബോളിവുഡിനെ വിടാതെ എൻസി‌ബി: ദീപികയും സാറയും മുംബൈയിലേക്ക്

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (17:33 IST)
നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത അന്വേഷണവുമായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. റിയ ചക്രബർത്തിയുടെ അറസ്റ്റിന് ശേഷം അന്വേഷണം ബോളിവുഡ് മുൻനിര താരങ്ങളിലേക്ക് കൂടി നീണ്ടതോടെ ബോളിവുഡ് ആകെ ഞെട്ടലിലാണ്. സംഭവത്തിനെ പറ്റി ബോളിവുഡിലെ പ്രമുഖരാരും തന്നെ ഇതുവരെയും പ്രതികരണങ്ങൾക് തയ്യാറായിട്ടില്ല.
 
അന്വേഷണത്തിൽ റിയ ചക്രബർത്തി പിടിയിലായതോടെയാണ് അന്വേഷണം മുൻനിര താരങ്ങളായ ദീപിക പദുക്കോൺ,സാറ അലി ഖാൻ,ശ്രദ്ധ കപൂർ എന്നിവരിലേക്ക് നീണ്ടത്. ഇതിനിടെ, ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ദീപിക പദുക്കോൺ, സാറ അലിഖാൻ എന്നിവരോട് വെള്ളിയാഴ്‌ച്ച ചോദ്യം ചെയ്യലിനായി മുംബൈറയിൽ ഹാജരാകാനാണ് എൻസി‌ബി ആവശ്യപ്പെട്ടത്.ഇതോടെ ഗോവയിലായിരുന്ന നടിമാര്‍ വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലേക്ക് തിരിച്ചു. 
 
അതിനിടെ ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലന് ഹാജരായി. അഭിഗെയ്‌ലിന്റെ വീട്ടില്‍ എന്‍.സി.ബി. നടത്തിയ റെയ്ഡില്‍ ചരസും പിടിച്ചെടുത്തു. അതേസമയം നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ചത്തിന് റിമാന്‍ഡില്‍ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ചു; പ്രതിക്ക് ഇരുപത്തിമൂന്ന് വര്‍ഷം തടവ്

മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് നാലിരട്ടി, നേതൃത്വത്തിന് പരാതി

മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

അടുത്ത ലേഖനം
Show comments