Webdunia - Bharat's app for daily news and videos

Install App

വൗ! ഗംഭീരം; അല്ലു അർജുന് ദീപിക പദുക്കോൺ നായിക, വീഡിയോ വൈറൽ

അല്ലു അർജുനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ദീപികയാണ് നായിക.

നിഹാരിക കെ.എസ്
ശനി, 7 ജൂണ്‍ 2025 (12:02 IST)
അറ്റ്‌ലീക്കൊപ്പം വീണ്ടും കൈകോർത്ത് ദീപിക പദുക്കോൺ. അല്ലു അർജുനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ദീപികയാണ് നായിക. നായികയെ അനൗൺസ് ചെയ്യുന്ന സൺ പിക്‌ചേഴ്‌സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ആക്ഷൻ സീനുകൾ അടക്കം ചെയ്യുന്ന ദീപികയുടെ ദൃശ്യങ്ങളാണ് സൺ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 
 
ദീപികയെ കൂടാതെ, ജാൻവി കപൂർ, മൃണാൾ താക്കൂർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽ നിന്നും പുറത്തു പോയതിന് പിന്നാലെ എത്തുന്ന ദീപികയുടെ ചിത്രമാണിത്. അല്ലു അർജുനൊപ്പം ആദ്യമായാണ് ദീപിക സ്‌ക്രീൻ ഷെയർ ചെയ്യാനൊരുങ്ങുന്നത്. ‘കൽക്കി 2898 എഡി’ക്ക് ശേഷം ദീപിക അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മാത്രമല്ല, അമ്മയായതിന് ശേഷം ദീപിക തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.
 
ടൈം ട്രാവൽ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചന. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. അല്ലു അർജുൻ ഈ ചിത്രത്തിലൂടെ 2000 കോടി എന്ന മാന്ത്രിക സംഖ്യ തൊടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments