Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് 800 കോടി, അല്ലുവിന് വില്ലൻ അല്ലു തന്നെ; അറ്റ്ലി ചിത്രം സകല റെക്കോർഡുകളും തകർക്കുമോ

Allu Arjun

നിഹാരിക കെ.എസ്

, വെള്ളി, 16 മെയ് 2025 (10:35 IST)
അറ്റ്ലി സംവിധാനം ചെയ്ത ഒരു സിനിമയും ഫ്ലോപ്പായിട്ടില്ല. അതുകൊണ്ട് തന്നെ അറ്റ്ലിയുടെ ഡിമാൻഡും ഓരോ സിനിമ കഴിയും തോറും വർധിച്ചിട്ടേ ഉള്ളു. അറ്റ്ലി അടുത്തതായി ഒന്നിക്കുന്നത് അല്ലു അർജുനൊപ്പമാണ്. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അല്ലു ഒരു നെഗറ്റീവ് കഥാപാത്രത്തെയും അവതരിപ്പിക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
 
അറ്റ്ലീ സിനിമയിൽ അല്ലു അർജുൻ ഇരട്ടവേഷങ്ങളിലാകും എത്തുക എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഇത് പാരലൽ യൂണിവേഴ്‌സിലുള്ള കഥാപാത്രങ്ങളാകും എന്നും അതിൽ ഒരു കഥാപാത്രം നെഗറ്റീവ് സ്വഭാവമുള്ളതാകും എന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
 
അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. പുഷ്പ ഒന്നും രണ്ടും നൽകിയ വമ്പൻ വിജയത്തിന് ശേഷം അല്ലു അർജുൻ ചെയ്യുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ സകല റെക്കോർഡുകളും തകർക്കുമെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SSMB 29: മഹേഷ് ബാബു-രാജമൗലി ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പുറത്ത്? പകരം ചിയാൻ വിക്രം; യാഥാർഥ്യമെന്ത്?