ദേവദൂതന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; റിലീസ് വെള്ളിയാഴ്ച

ഫോര്‍ കെ സാങ്കേതിക മികവില്‍ തയ്യാറാക്കിയിരിക്കുന്ന പുത്തന്‍ പ്രിന്റാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (20:07 IST)
മോഹന്‍ലാല്‍ ചിത്രം ദേവദൂതന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോയിലൂടെ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ 26 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദേവദൂതന്റെ റി റിലീസ്. 
 
ഫോര്‍ കെ സാങ്കേതിക മികവില്‍ തയ്യാറാക്കിയിരിക്കുന്ന പുത്തന്‍ പ്രിന്റാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 2000 ഡിസംബര്‍ 27 നാണ് തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി ദേവദൂതന്‍ വാഴ്ത്തപ്പെട്ടു. 
 
മോഹന്‍ലാലിനു പുറമേ ജയപ്രദ, വിനീത് കുമാര്‍, ജനാര്‍ദ്ദനന്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ദേവദൂതനില്‍ അഭിനയിച്ചിട്ടുണ്ട്. സിയാദ് കോക്കര്‍ ആണ് നിര്‍മാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് ദേവദൂതനെ ഇന്നും ക്ലാസിക് ആയി നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments