Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് തുടർച്ചയായി 14 സിനിമകൾ പൊട്ടിയപ്പോൾ ഇന്ത്യൻ പൗരത്വം കളഞ്ഞു, ഇന്ത്യൻ പൗരത്വം നേടിയപ്പോൾ ഇറങ്ങുന്ന സിനിമയെല്ലാം ഫ്ളോപ്പ്

അന്ന് തുടർച്ചയായി 14 സിനിമകൾ പൊട്ടിയപ്പോൾ ഇന്ത്യൻ പൗരത്വം കളഞ്ഞു, ഇന്ത്യൻ പൗരത്വം നേടിയപ്പോൾ ഇറങ്ങുന്ന സിനിമയെല്ലാം ഫ്ളോപ്പ്

അഭിറാം മനോഹർ

, ബുധന്‍, 24 ജൂലൈ 2024 (19:22 IST)
സമീപകാലത്തായി ബോളിവുഡിലെ നിര്‍മാതാക്കള്‍ക്ക് മിനിമം ഗ്യാരന്റി നല്‍കിയ താരമായിരുന്നു അക്ഷയ് കുമാര്‍. കരിയറിന്റെ ആദ്യകാലങ്ങളില്‍ ആക്ഷന്‍ ഹീറോയായും പിന്നീട് കോമഡി വേഷങ്ങളിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്ത അക്ഷയ്കുമാര്‍ തുടര്‍ച്ചയായി തന്റെ സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത്. കാനഡയില്‍ ആയിരിക്കുമ്പോഴും അക്ഷയ് സിനിമകള്‍ ചെയ്തിരുന്നു. ഇതിനിടയില്‍ തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിച്ചുകൊണ്ട് ശക്തമായി ബോളിവുഡില്‍ തിരിച്ചുവരാന്‍ അക്ഷയ് കുമാറിനായി.
 
 ഈ കാലഘട്ടത്തില്‍ ബയോപിക്കുകളിലൂടെയും റീമേയ്ക്കുകളിലൂടെയും തുടര്‍ച്ചയായി ബോളിവുഡില്‍ ഹിറ്റുകള്‍ നേടാന്‍ അക്ഷയ് കുമാറിനായി. ഇതോടെയാണ് ബോളിവുഡിലെ മിനിമം ഗ്യാരന്റിയുള്ള നറനായി അക്ഷയ് മാറിയത്. തുടര്‍ച്ചയായ ഹിറ്റുകള്‍ വന്നതോടെ തന്റെ കാനേഡിയന്‍ പൗരത്വം അക്ഷയ് അടുത്തിടെ ഉപേക്ഷിക്കുകയും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പൗരത്വം നേടിയതിന് ശേഷം വീണ്ടും തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ കൊണ്ട് നാണം കെട്ടിരിക്കുകയാണ് അക്ഷയ് കുമാര്‍.
 
 ബയോപിക്,റീമേയ്ക്ക് ട്രെന്‍ഡില്‍ നിന്നും ബോളിവുഡ് മാറിയതും തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയുമെല്ലാം അക്ഷയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 2024 ഏപ്രിലില്‍ വമ്പന്‍ ബജറ്റില്‍ ഇറങ്ങിയ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, സുററെ പോട്രു എന്ന തമിഴ് സിനിമയുടെ റീമെയ്ക്കായ സര്‍ഫിറ എന്നീ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. ഇതിന് മുന്‍പെ ചെയ്ത എട്ടോളം അക്ഷയ് കുമാര്‍ സിനിമകള്‍ക്കും വലിയ പരാജയമാണ് ബോക്‌സോഫീസില്‍ ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്തുകൊണ്ട് ഇന്ത്യ ഉപേക്ഷിച്ചോ അതേ സാഹചര്യമാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന് ശേഷം അക്ഷയ് കുമാറിന് വീണ്ടും ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലം സിനിമയില്‍ ഏര്‍പ്പെടുത്തിയ മാറ്റമാണ് ഇതിന് കാരണമെന്നും സ്വയം അപ്‌ഗ്രേഡ് ചെയ്താല്‍ അക്ഷയ് കുമാറിന് വീണ്ടും ഹിറ്റുകള്‍ നല്‍കാനാകുമെന്ന് തന്നെയാണ് ബോളിവുഡ് പ്രതീക്ഷിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയ രംഗത്ത് നിന്ന് സർക്കാർ സർവീസിലേക്ക്, സന്തോഷം പങ്കുവെച്ച് അപ്സര