Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങാന്‍ ജയസൂര്യയുടെ സണ്ണി, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിത്ത് ശങ്കര്‍

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങാന്‍ ജയസൂര്യയുടെ സണ്ണി, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (11:13 IST)
റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ജയസൂര്യയുടെ സണ്ണിയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. ഇപ്പോഴിതാ ചിത്രം ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
 
'സണ്ണിക്കുള്ള രണ്ടാമത്തെ സെലക്ഷന്‍ പ്രഖ്യാപിച്ചതില്‍ വളരെ ആവേശമുണ്ട്. ഇത്തവണ ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍. ഏഷ്യന്‍ ഫിലിംസ് വിഭാഗത്തിന് കീഴിലുള്ള മത്സരത്തില്‍ സണ്ണി പ്രദര്‍ശിപ്പിക്കും. ഈ അത്ഭുതകരമായ നേട്ടത്തിന് സണ്ണി ടീമിന് വീണ്ടും അഭിനന്ദനങ്ങള്‍.'- രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
 
ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തി.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് ജയകൃഷ്ണന്‍, മെക്കാനിക്ക്, മേപ്പടിയാനിലെ പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദന്‍