Publish Date: Tue, 18 Jan 2022 (08:12 IST)
Updated Date: Tue, 18 Jan 2022 (08:15 IST)
തമിഴ് സൂപ്പര്‍താരം ധനുഷും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരായി. 18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ധനുഷ് അറിയിച്ചത്. തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയാണെന്നും ഇരുവരും പറഞ്ഞു.
'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ' ഇരുവരും സോഷ്യല്‍ മീഡിയയിലെ പ്രസ്താവനയിലൂടെ അറിയിച്ചു.