Webdunia - Bharat's app for daily news and videos

Install App

ഒരുങ്ങുന്നത് വെട്രിമാരന്‍ സ്‌റ്റൈല്‍ സിനിമയെന്ന് തമിഴ് മാധ്യമങ്ങള്‍, ആരാധകരെ ഞെട്ടിച്ച് രായന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

അഭിറാം മനോഹർ
ചൊവ്വ, 7 മെയ് 2024 (17:05 IST)
Dhanush,Raayan
ധനുഷ് സംവിധായകനായി എത്തുന്ന പുതിയ സിനിമ രായന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ധനുഷ് തന്നെ നായകനായി എത്തുന്ന സിനിമയില്‍ വമ്പന്‍ മെയ്‌ക്കോവറിലാണ് താരമെത്തുന്നത്. ധനുഷിന് പുറമെ കാളിദാസ് ജയറാം,സുന്ദീപ് കിഷന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ വെട്രിമാരന്‍ സിനിമകളെ പോലെ ശക്തമായ പ്രമേയം ഉള്‍ക്കൊള്ളുന്ന സിനിമയാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് തമിഴകത്തുള്ളത്.
 
 നിത്യ മേനോന്‍,ദുഷറ വിജയന്‍, വരലക്ഷ്മി ശരത്കുമാര്‍, എസ് ജെ സൂര്യ,സെല്‍വരാഘവന്‍,പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. അപര്‍ണ ബാലമുരളിയും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. അധോലോക നായകനായി ഭൂതകാലമുള്ള ഒരു കുക്കായാണ് ധനുഷ് സിനിമയിലെത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ധനുഷിന്റെ സഹോദരന്മാരായാകും കാളിദാസും സുന്ദീപും എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments