Webdunia - Bharat's app for daily news and videos

Install App

ആവേശം ഒടിടിയിലേയ്ക്ക്, റിലീസ് തീയതി അറിഞ്ഞോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 7 മെയ് 2024 (14:39 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം ഒടിടിയിലേയ്ക്ക്. 26 ദിവസങ്ങളായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം കഴിഞ്ഞ ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ ഇന്ത്യയില്‍നിന്ന് മാത്രം നേടിയിരുന്നു. ഇപ്പോഴും തിയേറ്ററില്‍ എത്തി സിനിമ കാണാന്‍ ആളുകളുണ്ട്. പുതിയ സിനിമകള്‍ മാറി വന്നിട്ടും ആവേശം കുലുങ്ങിയില്ല. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപനവും വന്നു. മെയ് 9ന് സിനിമ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
 
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 
ആദ്യ 25 ദിവസങ്ങളില്‍ നിന്ന് മാത്രം 79.60 കോടി ഇന്ത്യ കളക്ഷന്‍ നേടി.ആവേശത്തിന്റെ 26-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനും ഒക്യുപന്‍സി വിവരങ്ങളും ഇതാ.26-ാം ദിവസം 1.10 കോടി ഇന്ത്യന്‍ ബോക്‌സ് കളക്ഷന്‍ നേടി.
 
26 ദിവസത്തെ ഇന്ത്യയുടെ മൊത്തം കളക്ഷന്‍ 80.70 കോടിയാണ്.26 ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 146.90 കോടിയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments