Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നമിതയ്ക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്, അച്ഛന്‍ ഉള്ളതുകൊണ്ട് പറയാത്തതായിരിക്കും; പ്രണയത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

Dhyan Sreenivasan about relationship with Namitha
, ശനി, 14 മെയ് 2022 (10:50 IST)
ചെറുപ്പത്തില്‍ നടി നവ്യ നായരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ പഴയ അഭിമുഖം ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ അക്കാലത്ത് അങ്ങനെയൊക്കെ തോന്നിയിട്ടുണ്ടെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ സിനിമയില്‍ തനിക്ക് ഒരു നടിയോട് പ്രണയമുണ്ടായിരുന്നെന്ന് തുറന്നുപറയുകയാണ് ധ്യാന്‍. 
 
നടി നമിത പ്രമോദിനോടാണ് തനിക്ക് പ്രണയം തോന്നിയിട്ടുള്ളതെന്നും അത് നമിതയോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു. ഉടല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് തനിക്ക് നമിതയോട് പ്രണയം തോന്നിയതെന്നും ധ്യാന്‍ പറഞ്ഞു. 
 
'അന്ന് അടി കപ്യാരേ കൂട്ടമണിയുടെ സെറ്റില്‍ വെച്ച് നമിതയോട് പ്രണയമായിരുന്നു. അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നമിതയ്ക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്റെ തോന്നല്‍. ഇക്കാര്യം നമിത പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം,' ധ്യാന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ക്ക് തമാശ പറഞ്ഞു ചിരിക്കാനുള്ളതല്ല മീ ടു'; ധ്യാന്‍ ശ്രീനിവാസന്‍മാരോടാണ്, തിരുത്തണം