Nayanthara Vignesh Shivan: 'ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം തെറ്റാവുന്നു': നയൻതാരയും വിഘ്‌നേഷും അകൽച്ചയിൽ? വൈറൽ പോസ്റ്റിന് പിന്നിലെ സത്യം

താരവും ഭർത്താവും തമ്മിൽ അകൽച്ചയിലാണെന്ന് സംശയിക്കുകയാണ് ആരാധകർ

നിഹാരിക കെ.എസ്
വെള്ളി, 4 ജൂലൈ 2025 (10:13 IST)
സ്വകാര്യ ജീവിതത്തിനൊപ്പം പ്രൊഫഷണൽ ലൈഫും ഒരുപോലെ കൊണ്ടുപോകാൻ നയൻതാര ശ്രമിക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം നയൻതാരയും വിഘ്‌നേഷും തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ നയൻതാര പോസ്റ്റ് ചെയ്ത്, പിന്നീട് നീക്കം ചെയ്തുവെന്ന് പറയപ്പെടുന്ന പോസ്റ്റ് അടുത്തിടെ വൈറലായി. ഇതോടെ താരവും ഭർത്താവും തമ്മിൽ അകൽച്ചയിലാണെന്ന് സംശയിക്കുകയാണ് ആരാധകർ.
 
വിഘ്നേഷ് ശിവൻ ലൈംഗിക പീഡനകേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററെ സപ്പോർട്ട് ചെയ്തതിന് സോഷ്യൽ മീഡിയ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഈ പുതിയ വഴിത്തിരിവ്. നയൻതാരയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ എഡിറ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 
 
'ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്. പുരുഷന്മാർ സാധാരണയായി വളരാറില്ല എന്ന് വച്ച് നിങ്ങളുടെ ഭർത്താവിന്റെ പ്രവൃത്തികൾക്ക് നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി', എന്നായിരുന്നു സ്റ്റോറിൽ ഉണ്ടായിരുന്നത്. 
 
പോസ്റ്റ് ചെയ്ത ഉടൻ നടി ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നാണ് വാദം. എന്നാൽ, ഇത്തരമൊരു സ്റ്റോറി നയൻതാര പങ്കുവെച്ചിട്ടില്ല. നയൻതാരയോട് ദേഷ്യമുള്ളവർ ചെയ്തതാണ് ഈ എഡിറ്റഡ് സ്റ്റോറി എന്നാണ് ആരാധകരുടെ കണ്ടെത്തൽ. പോസ്റ്റിൽ കാണുന്ന സമയവും, ഉപയോഗിച്ചിരിക്കുന്ന ഭാഷയുമാണ് അവർ തെളിവായി ചൂണ്ടിക്കാണിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments