'പറഞ്ഞു തുടങ്ങിയാല്‍ പലരേയും കുറിച്ച് പറയേണ്ടിവരും',മറുപടി പറയാനുള്ള അവസരം ഉണ്ടാകുമെന്ന് ദിലീപ്

കെ ആര്‍ അനൂപ്
വെള്ളി, 14 ജൂലൈ 2023 (09:20 IST)
മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന പ്രേക്ഷകരോട് നന്ദി പറയുകയാണ് നടന്‍. കഴിഞ്ഞ കുറേക്കാലമായി താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും ദിലീപ് തുറന്നുപറയുന്നു. 
 
ഓരോ കുറ്റപ്പെടുത്തലും പരിഹാസവും കേള്‍ക്കുമ്പോള്‍ താന്‍ ദൈവത്തോടാണ് നന്ദി പറയുകയെന്നും ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും ദിലീപ്.'ദൈവത്തിന്റെ ഔദാര്യമാണ് എന്റെ ജീവിതം തന്നെ. എനിക്ക് മറുപടി പറയാനുള്ള ഒരു അവസരം അദ്ദേഹം എനിക്ക് തരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സര്‍വ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം എനിക്കൊപ്പം എന്നുമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും കോടതിയിലിരിക്കുന്ന വിഷയമായതുകൊണ്ടുതന്നെ എനിക്ക് ഒന്നും തുറന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ പലരേയും, പലതിനേയും കുറിച്ച് പറയേണ്ടിവരും. അത് ഇപ്പോള്‍ ശരിയല്ല. പക്ഷേ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്, എനിക്കും മറുപടി പറയാനുള്ള അവസരം ഉണ്ടാകും. അന്ന് ഞാന്‍ എല്ലാം പറയും'-ദിലീപ് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
ജനപ്രിയനായകന്‍ വോയിസ് ഓഫ് സത്യനാഥന്‍ ദിലീപ് പ്രമോഷന്‍ തിരക്കുകളിലാണ്.കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഈ ദിലീപ് ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14നാണ് റിലീസ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments