Webdunia - Bharat's app for daily news and videos

Install App

ഹാപ്പി ബെര്‍ത്ത്‌ഡെ ദിലീപ്; ജനപ്രിയ നായകന്റെ പ്രായം അറിയുമോ?

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (08:21 IST)
ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് ജന്മദിന മധുരം. തന്റെ 53-ാം ജന്മദിനമാണ് ഇന്ന് ദിലീപ് ആഘോഷിക്കുന്നത്. 1968 ഒക്ടോബര്‍ 27 നാണ് ദിലീപ് ജനിച്ചത്. ഗോപാലകൃഷ്ണന്‍ എന്നാണ് ദിലീപിന്റെ യഥാര്‍ഥ പേര്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 
 
മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ദിലീപ് ശ്രദ്ധിക്കപ്പെടുന്നത്. 1996 ല്‍ പുറത്തിറങ്ങിയ സല്ലാപം ദിലീപിന്റെ സിനിമ കരിയറില്‍ വഴിത്തിരിവായി. ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, ഉല്ലാസപ്പൂങ്കാറ്റ്, മീനത്തില്‍ താലിക്കെട്ട്, സുന്ദരക്കില്ലാഡി, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ദീപസ്തംഭം മഹാശ്ചര്യം, ജോക്കര്‍, തെങ്കാശിപ്പട്ടണം, മിസ്റ്റര്‍ ബട്ട്‌ലര്‍, ഇഷ്ടം, ഈ പറക്കും തളിക, സൂത്രധാരന്‍, ദോസ്ത് തുടങ്ങിയ സിനിമകളിലൂടെയാണ് ദിലീപ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ താരമായി ദിലീപ് മാറിയത് 2002 ന് ശേഷമാണ്. കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, മീശമാധവന്‍ എന്നീ സിനിമകള്‍ തിയറ്ററില്‍ വന്‍ ഹിറ്റുകളായി. ജനപ്രിയ നായകന്‍ എന്ന പരിവേഷം ദിലീപിന് ലഭിക്കുന്നത് ഈ സിനിമകളിലൂടെയാണ്. ഒരു സമയത്ത് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ ദിലീപ് സ്വന്തമാക്കി. കുടുംബ പ്രേക്ഷകര്‍ ദിലീപ് ചിത്രങ്ങള്‍ക്കായി തിയറ്ററുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി. 
 
സിഐഡി മൂസ, ഗ്രാമഫോണ്‍, തിളക്കം, പെരുമഴക്കാലം, കഥാവശേഷന്‍, വെട്ടം, റണ്‍വേ, ചാന്തുപൊട്ട്, പാണ്ടിപ്പട, കൊച്ചിരാജാവ്, ലയണ്‍, വിനോദയാത്ര, ക്രേസി ഗോപാലന്‍, ട്വന്റി 20, സ്വ.ലേ, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, മൈ ബോസ്, 2 കണ്‍ട്രീസ്, രാമലീല തുടങ്ങിയവയാണ് ദിലീപിന്റെ മറ്റു ശ്രദ്ധേയ സിനിമകള്‍. 
 
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായത് പില്‍ക്കാലത്ത് താരത്തിന്റെ സിനിമ കരിയറിനെ ബാധിച്ചു. ജയില്‍വാസത്തിനു ശേഷം ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താരസംഘടനയായ അമ്മയില്‍ ദിലീപിന് ഇപ്പോഴും വിലക്ക് തുടരുകയാണ്. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments