കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് ചുറ്റുമാണ് ദിലീപിന്റെ മകളും ചേച്ചിയുമായ മീനാക്ഷിയുടെ ഇപ്പോഴത്തെ ലോകം. അവളെ കളിപ്പിച്ചും ചിരിപ്പിച്ചും കൂടെ എപ്പോഴും ഉണ്ടാകും. ഇക്കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍. ഇപ്പോഴിതാ അനുജത്തിയുടെ പിറന്നാള്‍ ആഘോഷം ആക്കിയിരിക്കുകയാണ് മീനാക്ഷി.
കുഞ്ഞനുജത്തിയെ എടുത്തുകൊണ്ട് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.'മാമാട്ടി'യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ധാരാളം കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
2018 ഒക്ടോബര്‍ 19-നാണ് കുഞ്ഞ് ജനിച്ചത്.വിജയദശമി ദിന
ത്തില്‍ ജനിച്ചതുകൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മി പേര് നല്‍കിയത്.
ഇക്കഴിഞ്ഞ വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ എഴുത്തിനിരുത്തി.
'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം'- ദിലീപ് കുറിച്ചു.