Webdunia - Bharat's app for daily news and videos

Install App

'മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും'; കുഞ്ഞു വായില്‍ വലിയ സംസാരവുമായി ദിലീപിന്റേയും കാവ്യയുടേയും മഹാലക്ഷ്മി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Webdunia
വ്യാഴം, 9 ഡിസം‌ബര്‍ 2021 (15:28 IST)
മലയാളത്തില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ല. എന്നാല്‍, ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമുണ്ട്. ദുബായില്‍ നിന്നുള്ള ദിലീപിന്റേയും കാവ്യയുടേയും കുടുംബ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
കഴിഞ്ഞ ഏതാനും ദിവസങ്ങളായ ദിലീപും കാവ്യയും മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം ദുബായില്‍ ഉണ്ട്. ദുബായില്‍ ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായാണ് ഇരുവരും എത്തിയതെന്നാണ് വിവരം. താടി വെച്ച് പുത്തന്‍ ലുക്കിലാണ് ദിലീപിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ദുബായിലെ ദിലീപിന്റെ റസ്റ്റോറന്റ് ആയ 'ദേ പുട്ടി'ല്‍ ദിലീപ് കഴിഞ്ഞ ദിവസം കുടുംബസമേതം എത്തിയിരുന്നു. 
 
കളിച്ച് ചിരിച്ച് കുസൃതി കാട്ടി നടക്കുന്ന മഹാലക്ഷ്മിയോട് മിഠായി വേണോയെന്ന് ആരാധകരില്‍ ഒരാള്‍ ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചോദ്യം കേട്ട് മഹാലക്ഷ്മി നല്‍കിയ മറുപടിയും രസകരമാണ്. മഹാലക്ഷ്മിയോട് മിഠായി വേണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ 'മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും' എന്നാണ് താരപുത്രിയുടെ മറുപടി. വലിയ ആളുകളെ പോലെയാണ് മഹാലക്ഷ്മിയുടെ മറുപടിയെന്നാണ് വീഡിയോ കണ്ട് ആരാധകരുടെ കമന്റ്. 
 


മഞ്ജു വാര്യറുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം 2016 നവംബര്‍ 25 നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19ന് ആണ് ദിലീപിനും കാവ്യാ മാധവനും മഹാലക്ഷ്മി ജനിച്ചത്. ദിലീപും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും മാമാട്ടി എന്ന ഓമന പേരിലാണ് മഹാലക്ഷ്മിയെ വിളിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments